Skip to main content

വിവരാവകാശ നിയമം: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

        വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഒക്ടോബർ 17 ന് ആരംഭിക്കുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് കോഴ്സിൽ പങ്കെടുക്കാം. താൽപര്യമുള്ളവർക്ക് rti.img.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഒക്ടോബർ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പി.എൻ.എക്‌സ്. 4480/2024

date