ത്രൈവ് പദ്ധതി: മൂന്നാംഘട്ട പരിശീലനം പൂര്‍ത്തിയായി
ജില്ലാ ഭരണകൂടം, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി, സാമൂഹിക സന്നദ്ധസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍ കുട്ടികളുടെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന ത്രൈവ് പദ്ധതി മൂന്നാംഘട്ട വളണ്ടിയര്‍ പരിശീലന ക്യാമ്പ് പൂര്‍ത്തിയായി. ജില്ലയിലെ മൂന്ന് കോളേജുകളില്‍ നിന്നുള്ള 67 വളണ്ടിയര്‍മാരാണ് ക്യാമ്പില്‍ പങ്കെടുത്തത്. 'ത്രൈവ്' (ട്രൈബല്‍ ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ഇന്ററാക്ടീവ് വെഞ്ചര്‍സ് ഫോര്‍ എക്‌സലന്‍സ്) പദ്ധതി പ്രകാരം പരിശീലനം ലഭിക്കുന്ന വളണ്ടിയര്‍മാര്‍ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസുകളെടും. മാനന്തവാടി ഗ്രീന്‍സ് റസിഡന്‍സിയില്‍ നടന്ന ക്യാമ്പില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത് എന്നിവര്‍ ത്രൈവ് വളണ്ടിയര്‍മാരുമായി സംവദിച്ചു. ക്യാമ്പില്‍ ത്രൈവ് സംസ്ഥാന ലീഡ് സച്ചിദേവ് എസ് നാഥ്, പ്രോജക്ട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് അപര്‍ണ എന്നിവര്‍ സംസാരിച്ചു.
- Log in to post comments