Post Category
മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടത്തി
ജില്ലാ നാഷണല്‍ ആയുഷ് മിഷന്‍, മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രി സുല്‍ത്താന്‍ ബത്തേരി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ അല്ലര്‍ജി ആസത്മ രോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടത്തി. സുല്‍ത്താന്‍ ബത്തേരി എ.എച്ച.ഡബ്ല്യൂ.സി നടത്തിയ ക്യാമ്പില്‍ 45 പേര്‍ പങ്കെടുത്തു. അഞ്ചുകുന്ന് ഹോമിയോ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിതിന്‍ ഔസഫ് ബോധവത്കരണ ക്ലാസ്സ് നല്‍കി.അല്ലര്‍ജി ആസ്തമ സ്‌പെഷാലിറ്റി ഒ.പി മെഡിക്കല്‍ ഓഫീസര്‍ ഡോ നിഖില ജയരാജ് ക്യാമ്പിന് നേതൃത്വം നല്‍കി.ക്യാമ്പില്‍ അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഔഷധ ചെടികള്‍ വിതരണം ചെയ്തു. ഡോ. അക്ഷയ, ഡോ. ബേബി സിനി, ഡോ.സ്മിത എന്നിവര്‍ പരിശോധന നടത്തി.
date
- Log in to post comments