Skip to main content

ഡയറക്ടര്‍ നിയമനം

 

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ഡയറക്ടര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, പ്രശസ്ത അച്ചടി, ഇലക്ട്രോണിക് മാധ്യമത്തില്‍ കുറഞ്ഞത് 20 വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം, മാധ്യമ സംബന്ധിയായ അക്കാദമിക് കൃതികളുടേയോ പ്രബന്ധങ്ങളുടേയോ രചന, ജേണലിസം അധ്യാപക രംഗത്തെ പരിചയമാണ് അഭിലഷണീയ യോഗ്യത. കുറഞ്ഞ പ്രായ പരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 22 ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 വിലാസത്തില്‍ നേരിട്ടോ തപാലിലോ നല്‍കണം.  അപേക്ഷാ ഫോറം www.keralamediaacademy.org ല്‍ ലഭിക്കും.

date