ലോക സെറിബ്രല്‍ പാള്‍സി ദിനം ആചരിച്ചു
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ (ആര്‍ഇഐസി) ഭാഗമായ ഓട്ടിസം സെന്ററിന്റെയും ശിശുരോഗ വിഭാഗത്തിന്റെയും സംയുക്താഭിമുഖത്തില്‍ ലോക സെറിബ്രല്‍ പാള്‍സിദിനം ആചരിച്ചു. ശിശുരോഗ വിഭാഗം മേധാവി ഡോ. ശ്രീലത പി.ആര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ഗവ.റ്റി ഡി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ മിറിയം വര്‍ക്കി ഉദ്ഘാടനം ചെയ്തു.
വിവിധ തെറാപ്പികള്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് അസോസിയേഷന്‍ ഓഫ് ഓള്‍ കേരള മെഡിക്കല്‍ ഗ്രാജ്യുവേറ്റ്‌സ് ആര്‍ഇഐസിക്കു നല്‍കുന്ന സാമ്പത്തിക സഹായം ചടങ്ങില്‍ ഡോ. സിന്ധു പിള്ള കൈമാറി. ഡോ. ജോസ് ഒ, ഡോ. സി.വി ഷാജി, ഡോ. രാകേഷ് ആര്‍, ഡോ. ശിവറാം എ. ഡോ. അനു പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നോഡല്‍ ഓഫീസര്‍ ഡോ ലതിക നയ്യാര്‍ സ്വാഗതവും ആര്‍ഇഐസി മാനേജര്‍ ലിനി ഗ്രിഗറി നന്ദിയും അര്‍പ്പിച്ചു. തുടര്‍ന്ന് കൂട്ടികള്‍ക്കായി ന്യൂറോ, ഫിസിക്കല്‍ മെഡിസിന്‍, പീഡിയാട്രിക് വിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
പി.ആര്‍./എ.എല്‍.പി./2059)
- Log in to post comments