Skip to main content

അറിയിപ്പുകൾ-2

ആശ്രിത നിയമനം;  സൗജന്യമായി ഭൂമി വിട്ട് നല്‍കിയവരുടെ  സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്നു

 
ഐസിഡിഎസ് ചേളന്നൂര്‍ പ്രോജക്ടിന്റെ പരിധിയിലെ തലക്കുളത്തൂര്‍, കാക്കൂര്‍, നന്മണ്ട, നരിക്കുനി, ചേളന്നൂര്‍, കക്കോടി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികള്‍ക്കായി സൗജന്യമായി ഭൂമി വിട്ടുനല്‍കിയവരുടെ ആശ്രിത നിയമനത്തിന് വേണ്ടിയുള്ള സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്നു. ഭൂമി വിട്ടു നല്‍കിയവരുടെ ആശ്രിതര്‍ ഒക്ടോബര്‍ ഒന്‍പതിനുള്ളിൽ മുഴുവന്‍ രേഖകളുമായി ഐസിഡിഎസ് പ്രോജക്ട് ചേളന്നൂര്‍ ഓഫീസില്‍ ഹാജരാകണം.  മുഴുവന്‍ രേഖകളും ഹാജരാക്കാത്തപക്ഷം നിലവില്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഭൂമി വിട്ടുനല്‍കിയവരുടെ ആശ്രിതരെ ഉള്‍പ്പെടുത്തുകയില്ലെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 -2261560.

 

എന്യൂമറേറ്റര്‍ ഇന്റര്‍വ്യൂ 14 ന് 

 

ഫിഷറീസ് വകുപ്പ് മറൈന്‍ ഡാറ്റ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വേയുടെ വിവര ശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യു ഒക്ടോബര്‍ 14 ന് ഉച്ച രണ്ട് മണിയ്ക്ക് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്തും.   പ്രതിമാസ വേതനം യാത്രാബത്തയുള്‍പ്പെടെ 25,000 രൂപ.  പ്രായപരിധി 21 - 36. ഫിഷറീസ് സയന്‍സില്‍ ബിരുദമോ, അനുബന്ധ വിഷയങ്ങളില്‍ ബിരുദമോ, ബിരദാനന്തര ബിരുദമോ ഉള്ളവരായിരിക്കണം.  ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോയും സഹിതം ഇന്റര്‍വ്യൂന് എത്തണം. ഫോണ്‍: 0495-2383780.

date