Skip to main content

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ അഭിമുഖം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലപ്പുഴ ജില്ലയിലെ ആര്യാട്, അമ്പലപ്പുഴ, പുലിയുര്‍, കരിമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ടം നിര്‍വഹിക്കുന്നതിനായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചിരുന്നു. ഇത് പ്രകാരം അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 11 രാവിലെ 10.30 ന് ആലപ്പുഴ മിനിസിവില്‍ സ്റ്റേഷനില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2252548.
(പി.ആര്‍./എ.എല്‍.പി./2065)

 

date