Skip to main content

മരങ്ങള്‍ ലേലം ചെയ്യും

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ജില്ലാ മണ്ണ് പരിശോധന ഓഫീസിനു സമീപം ഭീഷണിയായി നില്‍ക്കുന്ന മഴമരത്തിന്റെ മൂന്ന് ചെറു ചില്ലകള്‍ ഒക്ടോബര്‍ 17 ന് രാവിലെ 10.30 നും സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ഫാക്ടറീസ് & ബോയിലേഴ്‌സ് ഓഫീസ് കെട്ടിടത്തിന് സമീപം മുറിച്ച് മാറ്റി സൂക്ഷിച്ചിട്ടുള്ള മഹാഗണി മരം, മലപ്പുറം ടൗണ്‍ റിംഗ് റോഡില്‍, ട്രാന്‍സ്‌ഫോര്‍മറിന് സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന ചരല്‍ക്കൊന്ന മരം എന്നിവ അന്നേദിവസം രാവിലെ 11 നും ജില്ലാ കളക്ടറുടെ വസതിക്ക് പിറക് വശത്ത് റവന്യൂ ഭൂമിയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന തവളമരം, പി.എസ്.സി ഓഫീസ് കെട്ടിടത്തിന് ഭീഷണിയായി നില്‍ക്കുന്ന അത്തിമരം, എം.എസ്.പി ബറ്റാലിയന്‍ ആസ്ഥാന ക്യാമ്പിലെ എച്ച്.ക്യു. കമ്പനി ഓഫീസിന് സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന മഴമരത്തിന്റെ രണ്ട് ശിഖരങ്ങള്‍ രാവിലെ 11.30 നും ജില്ലാ കളക്ടറുടെ വസതിക്ക് സമീപം റവന്യൂ ഭൂമിയില്‍ സ്വകാര്യ വ്യക്തിയുടെ വീടിന് ഭീഷണിയായി നില്‍ക്കുന്ന ഞെട്ടാവല്‍, മുള്ളിലം എന്നീ മരങ്ങള്‍ പകല്‍ 12 നും മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് ഏറനാട് താലൂക്ക് തഹസില്‍ദാര്‍ ലേലം ചെയ്യും.
 

date