Post Category
ചാല ഐ ടി ഐ പ്രവേശനം : 17 വരെ അപേക്ഷിക്കാം
പുതുതായി ആരംഭിച്ച ചാല ഐ ടി ഐ യിലേക്ക് അഡിറ്റീവ് മാനുഫാക്ചറിങ്ങ് ടെക്‌നിഷ്യൻ (3D പ്രിന്റിങ്ങ്), മൾട്ടീമീഡിയ അനിമേഷൻ ആൻഡ് സ്‌പെഷ്യൽ എഫക്ട്‌സ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എസ്.എസ്.എൽ.സി.യാണ് യോഗ്യത. www.det.kerala.gov.in വെബ്‌സൈറ്റിൽ അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാം. ചാക്ക ഐ ടി ഐ, ചാല ഐ ടി ഐ എന്നിവിടങ്ങളിലും അപേക്ഷാ ഫോം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 17. കൂടുതൽ വിവരങ്ങൾക്ക്: 8547898921, 9387812235.
പി.എൻ.എക്‌സ്. 4519/2024
date
- Log in to post comments