Post Category
അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തിലെ ബിരുദാനന്തര ബിരുദ നഴ്‌സിംഗ് (പി.ജി. നഴ്‌സിംഗ്) കോഴ്‌സുകളിലേക്കുളള ഒന്നാംഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ അലോട്ട്‌മെന്റ് ലിസ്റ്റ് കാണാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്‌മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ഹാജരായി ഒക്ടോബർ 15ന് വൈകിട്ട് 3 മണിക്കകം പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്‌സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
പി.എൻ.എക്‌സ്. 4524/2024
date
- Log in to post comments