Skip to main content

മരണാനന്തര ധനസഹായം വിതരണം ചെയ്തു

        കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗമായിരിക്കെ മരണപ്പെട്ട ഓട്ടോറിക്ഷാ തൊഴിലാളിയായ വേങ്കോട് സ്വദേശി ഡാൽമി ജെ യുടെ ആശ്രിതർക്കുള്ള മരണാനന്തര ധനസഹായമായ 1,00,000 രൂപയും ശവസംസ്കാര ചടങ്ങിനുള്ള ധനസഹായ തുകയായ 10,000 രൂപയും റീഫണ്ട് ഇനത്തിൽ 19,380 രൂപയും അദ്ദേഹത്തിന്റെ ഭാര്യയും നോമിനിയുമായ ലിജി ജോർജ്ജിന് ക്ഷേമനിധി ഉദ്യോഗസ്ഥർ വീട്ടിലെത്തി കൈമാറി. പ്രസ്തുത ചടങ്ങിൽ ജീവനക്കാരായ ശ്രീലേഖ റ്റി, ശ്രീമതി സുലോചന എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4533/2024

date