Post Category
അനന്യം പദ്ധതി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി
സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന അനന്യം പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ട്രാൻസ്ജെൻഡർ കലാടീമിലേക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 16 ന് വൈകുന്നേരം 5 മണി വരെ ദീർഘിപ്പിച്ചു. ലഭ്യമാകുന്ന അപേക്ഷകൾ വിലയിരുത്തി പ്രാഥമിക തെരഞ്ഞെടുപ്പ് നടത്തിയതിനു ശേഷം യോഗ്യരായ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മേഖലാതലങ്ങളിൽ വച്ച് ഓഡിഷൻ നടത്തുന്നതാണ്. ഇപ്രകാരം ഓഡിഷനിലൂടെ അന്തിമ തെരഞ്ഞെടുപ്പ് നടത്തി പ്രസ്തുത ടീമിന് പരിശീലനം നൽകുന്നതാണ്. ഗൂഗിൾ ഫോം ലിങ്കിനും കൂടുതൽ വിവരങ്ങൾക്കും www.swd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പി.എൻ.എക്‌സ്. 4537/2024
date
- Log in to post comments