*ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍* *അപേക്ഷ ക്ഷണിച്ചു*
ചലന പരിമിതി നേരിടുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതിനായി മറ്റു സഹായ ഉപകരണങ്ങളിലൂടെ ചലിക്കാന്‍ സാധിക്കാത്ത ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക്ക് വീല്‍ ചെയര്‍ (മോട്ടോറൈസ്ഡ് ജോയ് സ്റ്റിക്ക് ഓപ്പറേറ്റഡ് വീല്‍ ചെയര്‍) നല്‍കുന്നു. വയനാട് ജില്ലാ പഞ്ചായത്ത് 2024-25 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം. ഇലക്ട്രോണിക്ക് വീല്‍ ചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചാരം സാധ്യമാക്കുന്ന ഭിന്നശേഷിക്കാരില്‍ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അനുബന്ധ രേഖകളോടൊപ്പം, ഇലക്ട്രോണിക്ക് വീല്‍ചെയര്‍ ഉപയോഗിക്കാന്‍ ശാരീരികവും മാനസികവുമായി ക്ഷമതയുള്ളതാണെന്ന ഗവ. ഡോക്ടറുടെ സാക്ഷ്യപത്രവും ഉള്‍ക്കോള്ളിക്കേണ്ടതാണ്. അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് കാര്യാലയങ്ങളില്‍ 25 ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍- 04936-205307.
- Log in to post comments