Skip to main content

*സ്‌പോട്ട് അഡ്മിഷന്‍*

മഞ്ചേരി ഗവ. പോളി ടെക്‌നിക് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട്  അഡ്മിഷന്‍ നടത്തുന്നു. നിലവിലുള്ള ഒഴിവുകളും പുതുതായി വരുന്ന ഒഴിവുകളും വെബ്‌സൈറ്റ് വഴി അറിയാം. എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസില്‍ നിര്‍ദേശിക്കുന്ന ഫീസും സഹിതം രക്ഷിതാവുമായി മഞ്ചേരി ഗവ. പോളിടെക്‌നിക് കോളേജില്‍ ഒക്ടോബര്‍ 16 ന് രാവിലെ 9.30 ന് അഡ്മിഷന് ഹാജരാകണം. വിദ്യാര്‍ത്ഥിക്ക് നേരിട്ട് ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രോക്‌സി ഫോം നിര്‍ബന്ധമാണ്. കമ്മ്യൂണിറ്റി കോട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എസ്.സി വിഭാഗത്തിന് തഹസില്‍ദാര്‍ നല്‍കുന്ന കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഫീസ് ഗൂഗിള്‍ പേ മുഖേന മാത്രമേ സ്വീകരിക്കൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.polyadmission.org, www.gptcmanjeri.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date