Skip to main content

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സ്

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണു കുറഞ്ഞ യോഗ്യത. കണ്ണൂർ ജില്ലയിലെ പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ  ഒക്ടോബർ 19ന് ക്ലാസുകൾ ആരംഭിക്കും. വാരാന്ത്യ ബാച്ച് ആയാണ് ക്ലാസ്സുകൾ നടക്കുക. 400 മണിക്കൂർ ആണ് കോഴ്സിന്റെ കാലാവധി.   https://forms.gle/5A9WVrFSWFDRpAWt7 ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 9495999712, 7025347324
 

date