Skip to main content

ജവഹർ നവോദയ വിദ്യാലയം പ്രവേശനം

ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ ഒൻപത്, 11 ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒൻപതാം ക്ലാസിലേക്കുള്ള അപേക്ഷകർ 2010 മേയ് ഒന്നിനും 2012 ജൂലൈ 31 നുമിടയിൽ ജനിച്ചവരും 2024-25 അധ്യയന വർഷത്തിൽ ജില്ലയിലെ ഏതെങ്കിലും സർക്കാർ, സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്നവരും ജില്ലയിലെ സ്ഥിരതാമസക്കാരും ആയിരിക്കണം. ഒമ്പതിലേക്കുള്ള അപേക്ഷ https://cbseitems.nic.in/2024/nvsix എന്ന ലിങ്കിലും 11-ാം ക്ലാസിലേക്കുള്ള അപേക്ഷ https://cbseitems.nic.in/2024/nvsx-i 11  എന്ന ലിങ്കിലുംസമർപ്പിക്കണം. പതിനൊന്നാം ക്ലാസിലേക്കുള്ള അപേക്ഷകർ 2008 ജൂൺ ഒന്നിനും 2010 ജൂലൈ 31 നുമിടയിൽ ജനിച്ചവരും 2024-25 അധ്യയന വർഷത്തിൽ ജില്ലയിലെ ഏതെങ്കിലും സർക്കാർ, സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പത്താം ക്ലാസിൽ പഠിക്കുന്നവരും ജില്ലയിലെ സ്ഥിരതാമസക്കാരും ആയിരിക്കണം. ഒക്ടോബർ 30 നകം അപേക്ഷ സമർപ്പിക്കണം. പരീക്ഷ 2025 ഫെബ്രുവരി എട്ടിന് നടക്കും. ഫോൺ: 04902962965
 

date