ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ് ഘാടനം ചെയ്തു
കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി നിർവഹിച്ചു. കെ വി സുമേഷ് എം എൽ എ, അസി. കലക്ടർ ഗ്രന്ഥേ സായികൃഷ്‌ണ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ്‌കുമാർ, ഡിടിപിസി ഇൻഫർമേഷൻ അസിസ്റ്റന്റ് പി ആർ ശരത്കുമാർ എന്നിവർ സംബന്ധിച്ചു.
രജിസ്ട്രേഷൻ ലിങ്ക്: https://events.dtpckannur.com/
പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ നിന്നും നവംബർ 24ന് രാവിലെ 7 മണിക്ക് ആരംഭിക്കുന്ന കയാക്കിങ്ങ് മൊത്തം 11 കിലോ മീറ്റർ ദൂരമാണ് ഉണ്ടാവുക.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ എത്തും. സിംഗിൾ കയാക്കുകളും, ഡബിൾ കയാക്കുകളും മത്സരത്തിലുണ്ടാകും. സിംഗിൾ കയാക്കുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി മൽസരം ഉണ്ടാകും. ഡബിൾ കയാക്കുകളിൽ പുരുഷന്മാർ മാത്രം അടങ്ങിയ ടീം , സ്ത്രീകൾ മാത്രം അടങ്ങിയ ടീം , സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ടീം എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി പ്രത്യേകം മല്‍സരം ഉണ്ടാകും.
രജിസ്‌ട്രേഷൻ ഫീസ് സിംഗിൾ കയാക്കിനു 500 രൂപയും ഡബിൾ കയാക്കിനു 1000 രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്ക് 8590855255 എന്ന നമ്പറിലോ ഡിടിപിസി ഓഫീസിലോ ബന്ധപ്പെടാം.
- Log in to post comments