Skip to main content

കണ്ടിൻജന്റ് തൊഴിലാളികൾ :അഭിമുഖം 17ന്

ജില്ലയിൽ കൊതുകുജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിൻജന്റ് വർക്കേഴ്‌സിനെ നിയമിക്കുന്നതിനായുള്ള അഭിമുഖം ഒക്ടോബർ 17 രാവിലെ 10.30 മുതൽ ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഹാളിൽ നടക്കും. പരമാവധി 30 ദിവസത്തേയ്‌ക്കോ അതിൽ കുറവ് ദിവസത്തേക്കോ പ്രതിദിനം 675 രൂപ നിരക്കിലാണ് നിയമനം. ഏഴാം ക്ലാസണ് യോഗ്യത. പ്രായപരിധി 55 വയസ്.

തിരുവനന്തപുരം ജില്ലയിലുള്ളവർക്കും കണ്ടിൻജന്റ് വർക്കർ/ഫോഗിങ്, സ്‌പ്രേയിങ് പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണനയുണ്ടായിരിക്കും.  താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും ഇവയുടെ ഒരു സെറ്റ് പകർപ്പും സഹിതം അന്നേ ദിവസം രാവിലെ 9.30 ന് ഹാജരാകണം. രജിസ്‌ട്രേഷൻ നടപടികൾ രാവിലെ 10.30 വരെ മാത്രമായിരിക്കും. അതിനുശേഷം ഹാജരാകുന്നവരെ അഭിമുഖത്തിന് പരിഗണിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

date