Skip to main content

കെ എസ് സി എസ് ടി ഇ യിൽ പ്രഭാഷണം

        കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (കെ എസ് സി എസ് ടി ഇ) ലോകപ്രശസ്ത ആംഫീബിയൻ ബയോളജിസ്റ്റ് പ്രൊഫസർ ബിജുവിന്റെ പൊതു പ്രഭാഷണം സംഘടിപ്പിക്കും. തവളകൾ ഭൂമിയിലെ ജീവിതത്തിലേക്കുള്ള ജാലകം എന്ന പൊതു പ്രഭാഷണം ഒക്ടോബർ 23 ന് വൈകിട്ട് 3 മണിക്ക് പ്രിയദർശിനി പ്ലാനിറ്റോറിയം സെമിനാർ ഹാളിൽ നടക്കും. ഭൂമിയിലെ ആവാസ വ്യവസ്ഥയിൽ തവളകൾ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ചും അവയുടെ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം. രജിസ്ട്രേഷൻ സൗജന്യം.

പി.എൻ.എക്‌സ്. 4606/2024

date