Post Category
ഗുണനിലവാര പരിശോധനകൾ
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ ചങ്ങനാശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്ഥാപിതമായ കോമൺ ഫെസിലിറ്റി സെന്ററിൽ റബ്ബർ/ പ്ലാസ്റ്റിക് വ്യവസായ സംരംഭകർക്ക് ആവശ്യമായ വിവിധതരം ഗുണനിലവാര പരിശോധനകൾ നടത്തി വരുന്നു. റബ്ബർ കർഷകർക്ക് ഏറ്റവും അനിവാര്യമായ ഡിആർസി ടെസ്റ്റ് 80 രൂപ നിരക്കിൽ ഇവിടെ ചെയ്തുവരുന്നു. ഐഎസ്ഒ അംഗീകാരത്തോടുകൂടിയുള്ള സർട്ടിഫിക്കറ്റുകളാണ് ഇവിടെ നിന്നും നൽകി വരന്നത്. ഗവേഷകരും വിദ്യാർഥികളും തങ്ങളുടെ റിസർച്ച്, പ്രോജക്ട് വർക്കുകൾക്കും ഈ സ്ഥാപനത്തിന്റെ സേവനം ഉപയോഗപ്പെടുത്തി വരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907856226, 04812720311. ഇമെയിൽ: cfscchry@gmail.com.
പി.എൻ.എക്‌സ്. 4620/2024
date
- Log in to post comments