രണ്ടാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെയും 2024-25 ലെ പി.ജി. നഴ്‌സിംഗ് കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത താത്കാലിക അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സെറ്റിൽ പ്രസിദ്ധീകരിച്ചു. നിർദ്ദിഷ്ട സമയത്തിനുള്ളിൽ ഓപ്ഷൻ കൺഫേം നടത്തിയവരുടെ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് നടത്തിയിട്ടുളളത്. താത്കാലിക അലോട്ട്മെന്റ് ലിസ്റ്റിൽ പരാതികൾ ഉള്ളപക്ഷം ഒക്ടോബർ 17 ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ മുഖേന പ്രവേശന പരീക്ഷാ കമ്മീഷണറെ അറിയിക്കേണ്ടതാണ്. സാധുവായ പരാതികൾ പരിഹരിച്ച ശേഷം അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്.
പി.എൻ.എക്‌സ്. 4640/2024
- Log in to post comments