Skip to main content

വനിതാ കമ്മീഷൻ അദാലത്ത് 21ന് എറണാകുളത്ത്

        കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാ അദാലത്ത് ഒക്ടോബർ 21ന് എറണാകുളം ഗവ. ഗസ്റ്റ്ഹൗസ് ഹാളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും. എറണാകുളം നോർത്ത് പരമാര റോഡിലുള്ള കോർപറേഷൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന വനിതാ കമ്മീഷൻ മധ്യമേഖലാ ഓഫീസിലും പരാതി നൽകാവുന്നതാണ്. ഫോൺ: 0484-2926019, ഇമെയിൽ: kwcekm@gmail.com .

പി.എൻ.എക്‌സ്. 4680/2024

date