Skip to main content

അധ്യാപക ഒഴിവ്

          തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഡ്രോയിങ് ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ചക്കുറവ്-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട്. യോഗ്യതപത്താം ക്ലാസ് പാസ്, ഡ്രോയിങ്ങിൽ/പെയിന്റിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിങ്ങിൽ ബിരുദം പാസായിരിക്കണം, യോഗ്യതാ പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. വയസ് 18-40. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 25നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

പി.എൻ.എക്‌സ്. 4695/2024

date