Post Category
കെക്സോണിൽ നിയമനം
കെക്സോണിന്റെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് 30,000 രൂപ മാസ വേതന അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം കോം യോഗ്യതയും അഞ്ചു വർഷമെങ്കിലും പ്രവർത്തി പരിചയം, ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത. 50 വയസ് കഴിയാത്ത, കെക്സോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. അപേക്ഷകർ വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം kexconkerala2022@gmail.com എന്ന ഇമെയിലിൽ 2024 ഒക്ടോബർ 25 വൈകുന്നേരം 4 മണിക്കു മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2320771.
പി.എൻ.എക്‌സ്. 4698/2024
date
- Log in to post comments