Skip to main content

താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ ദന്തൽ കോളേജുകളിലെ ബിരുദാനന്തര ബിരുദ ദന്തൽ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള താത്ക്കാലിക സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

താത്ക്കാലിക സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ (ceekinfo.cee@kerala.gov.inമുഖേന പ്രസ്തുത പരാതികൾ ഒക്ടോബർ 20നു രാവിലെ 11 നു മുമ്പായി അറിയിക്കേണ്ടതാണ്. സാധുവായ പരാതികൾ പരിഗണിച്ചശേഷമുള്ള അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. ഫോൺ: 0471 2525300.

പി.എൻ.എക്‌സ്. 4702/2024

date