Skip to main content

താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024-ലെ ബിരുദാനന്തര ബിരുദ ദന്തൽ (ഡിഗ്രി) കോഴ്സ് പ്രവേശനത്തിനുളള  നീറ്റ്  യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയത് പ്രകാരം പുതുതായി യോഗ്യത നേടിയ വിദ്യാർഥികൾക്കും  പ്രസ്തുത  കോഴ്സിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് അപേക്ഷിക്കുന്നതിന് അവസരം നൽകിയിരുന്നു. ഇത്തരത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ  വെബ്സൈറ്റിലൂടെ പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളെയും കൂടി ഉൾപ്പെടുത്തികൊണ്ടുളള പുതുക്കിയ താത്കാലിക റാങ്ക് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

          താത്ക്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച് പരാതിയുളള വിദ്യാർത്ഥികൾ  പ്രസ്തുത പരാതികൾ  ആപ്ലിക്കേഷൻ നമ്പർപേര് എന്നിവ സഹിതം പ്രവേശന പരീക്ഷാ കമ്മീഷണറുടെ  ഇ.മെയിൽ മുഖേന (ceekinfo.cee@kerala.gov.in) ഒക്ടോബർ 20ന് രാവിലെ 11നു മുമ്പായി അറിയിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300.

പി.എൻ.എക്‌സ്. 4703/2024

date