Skip to main content

സൈനിക ജോലി: സൗജന്യ പരിശീലനം

ജില്ലയിലെ 17നും 29നും ഇടയില്‍ പ്രായമുള്ള 10-ാം ക്ലാസ്സ് യോഗ്യതയുള്ള ശാരീരിക - മാനസികാരോഗ്യമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് സൈനിക - അര്‍ദ്ധ സൈനിക - പൊലീസ് വിഭാഗത്തില്‍ ജോലി ലഭിക്കാന്‍ സഹായകരമായ രണ്ട് മാസത്തെ സര്‍ക്കാര്‍ അംഗീകൃത പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലനം ജില്ലാ പഞ്ചായത്ത് നടത്തുന്നു.  ഡിസംബര്‍ ആദ്യവാരത്തില്‍ പരിശീലനം തുടങ്ങും.  ദാരിദ്യ രേഖക്ക് താഴെയുള്ള പട്ടികജാതി വിഭാഗക്കാര്‍ ജാതി, വരുമാനം, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 23ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രാഥമിക സ്‌ക്രീനിംങിന് എത്തണം.  ഫോണ്‍ 0483 2734901, 9447546617, 0495 2373485, 9746033681.

 

date