Skip to main content

സെക്യൂരിറ്റി ജോലി: സൗജന്യ പരിശീലനം

ജില്ലയിലെ 18നും 45നും ഇടയില്‍ പ്രായമുള്ള ഒമ്പതാം ക്ലാസ്സിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയും ആരോഗ്യവുമുള്ള  ദാരിദ്ര്യ രേഖക്ക് താഴെയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ - യുവാക്കള്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം നല്‍കുന്നു.  സര്‍ക്കാര്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലിക്ക് സഹായകമായ രണ്ട് മാസത്തെ സര്‍ക്കാര്‍ അംഗീകൃത പരിശീലനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്.  പരിശീലന കേന്ദ്രം കോഴിക്കോടായിരിക്കും. ഡിസംബര്‍ ആദ്യവാരം പരിശീലനം തുടങ്ങും.  താല്പര്യമുള്ളവര്‍ വരുമാനം, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 23ന്  ഉച്ചക്ക് രണ്ടിന് പ്രാഥമിക സ്‌ക്രീനിങിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ എത്തണം.  ഫോണ്‍ 0483 2734901, 9447546617, 0495 2373485, 9746033681.

 

date