Skip to main content

മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക ഒഴിവ്

മഞ്ചേരി മെഡിക്കല്‍ കോളേജിലെ എസ്.ബി.എം.ആര്‍ യൂണിറ്റിലേക്ക് ഓഫീസ് അസി. കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  നിയമന കാലാവധി ഒരു വര്‍ഷം. ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യതകള്‍.  കംപ്യൂട്ടര്‍ പരിജ്ഞാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി/പി.ജി ഉള്ളവര്‍ക്കും മലയാളം ടൈപ്പിങ് അറിയുന്നവര്‍ക്കും മുന്‍ഗണ നല്‍കും.  താല്‍പര്യമുള്ളവര്‍  അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം നവംബര്‍ 24ന് രാവിലെ 11ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എത്തണം.  ഫോണ്‍  0483 2766056.

 

date