അറിയിപ്പുകൾ
ഇ-ടെ൯ഡർ ക്ഷണിച്ചു
മുനമ്പം ഫിഷിംഗ് ഹാർബറിൽ നിലവിൽ ക്യൂബ് ഐസ് പ്ലാന്റ്റ് പ്രവർത്തിച്ചിരുന്ന സ്ഥലം കണ്ടെയ്നർ ഐസ് പ്ലാൻ്റ് സ്ഥാപിക്കുന്നതിന് അഞ്ച് വർഷത്തേക്ക് വാടകയ്ക്ക്/ലീസിന് നൽകുന്നതിന് ഇ-ടെ൯ഡർ ക്ഷണിച്ചു. ടെ൯ഡർ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 13.
ഫോൺ 0484 -2397370.
മെക്കാനിക് പോലീസ് കോൺസ്റ്റബിൾ; ശാരീരിക അളവെടുപ്പ്
പോലീസ് (മോട്ടോർ ട്രാൻസ്പോർട് വിഭാഗം) വകുപ്പിൽ മെക്കാനിക് പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ: 128/2023) തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പ് പരീക്ഷ നവംബർ അഞ്ച്, ആറ് തീയതികളിലായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എറണാകുളം മേഖലാ ആഫീസിൽ രാവിലെ 09.30 മുതൽ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റും, അസൽ തിരിച്ചറിയൽ രേഖയും, നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം ശാരീരിക അളവെടുപ്പിനായി ഹാജരാകണം. ശാരീരിക അളവെടുപ്പിൽ വിജയിക്കുന്ന ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധനയും അതാത് ദിവസം നടത്തുന്നതിനാൽ ഉദ്യോഗാർത്ഥികൾ യോഗ്യത, സംവരണാനുകൂല്യം എന്നിവ തെളിയിക്കുന്ന രേഖകൾ കൊണ്ടുവരണം
സബ്സിഡിയോടുകൂടി സംരംഭ വായ്പ
ഒ.ബി.സി വിഭാഗക്കാരായ വിധവവകൾക്ക് കേരള സർക്കാർ സ്ഥാപനമായ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ്റെ എറണാകുളം ഓഫീസിൽ നിന്നും സ്വന്തം പേരിലുളള നാല് സെൻ്റ് വസ്തുവിൽ കരം അടച്ച രശീതിൻ്റെ ജാമ്യത്തിൽ ഇരുപതിനായിരം രൂപ സബ്സിഡിയോടുകൂടി ഒരു ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ നൽകുന്നു.
ഫോൺ 0484-2394005, 9447710077.
- Log in to post comments