Skip to main content

മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും 6 ന്

നിയമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നു.  നവംബർ 6 ന് വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ ശ്രുതി ഹാളിൽ നടക്കുന്ന പരിപാടി നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്യും.  നിയമ സെക്രട്ടറി കെ ജി സനൽ കുമാർ അദ്ധ്യക്ഷനാകും. കേരള സർവ്വകലാശാല മലയാളം വിഭാഗം മേധാവി പ്രൊഫ. ഡോ സീമ ജറോം മുഖ്യപ്രഭാഷണം നടത്തും. അഡീഷണൽ നിമയ സെക്രട്ടറിമാരായ എൻ ജീവൻഷിബു തോമസ് തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്4909/2024

date