Skip to main content

അന്താരാഷ്ട്ര സിമ്പോസിയം

        ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നവംബർ 20 നു വൺ ഹെൽത്ത് ആൻഡ് എമർജിങ് ഇൻഫെക്ഷൻസ് എന്ന വിഷയത്തിൽ ഏകദിന അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കും. കേരളം അഭിമുഖീകരിക്കുന്ന ആവർത്തിച്ചുള്ള ജന്തുജന്യ വൈറസ് രോഗങ്ങളായ നിപ്പ, കൈസന്നൂർ ഫോറെസ്റ്റ് ഡിസീസ്, ചിക്കുൻഗുനിയ, ഡെംഗു, റാബീസ് എന്നീ  രോഗങ്ങളുടെ നിയന്ത്രണത്തിനും നിർമ്മാർജ്ജനത്തിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് വൺ ഹെൽത്ത്. ദേശീയ അന്തർദേശീയ ആരോഗ്യമേഖലകളിലെ വൈറോളജി വിദഗ്ധർ നിപ്പ, എംപോക്സ്, റാബീസ്, എവിയൻ ഇൻഫ്ലുവൻസ അമീബിക് മെനിഞ്ചോഎൻസഫലൈറ്റിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലിനിക്കൽ / പ്രീക്ലിനിക്കൽ വിദഗ്ധർ, വിവിധ യൂണിവേഴ്സിറ്റികൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഗവേഷണ വിദ്യാർഥികൾ ഉൾപ്പെടെ 250 പേർ പങ്കെടുക്കും. ഐഎവി ക്യാമ്പസിൽ നടക്കുന്ന പരിപാടിയിൽ രജിസ്റ്റർ ചെയ്തവർക്കായിരിക്കും പ്രവേശനം. 10നകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്symposium@iav.res.in                       

        പി.എൻ.എക്‌സ്4961/2024

date