Skip to main content

ഹാന്‍ഡ്‌ബോളില്‍ തൃശൂരും മലപ്പുറവും ചാമ്പ്യന്മാര്‍ 

 

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഹാന്‍ഡ്‌ബോള്‍ മത്സരത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറവും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരും ചാമ്പ്യന്മാരായി. സീനിയര്‍ ആണ്‍കുട്ടികളുടെ ഹാന്‍ഡ് ബോള്‍ മത്സരത്തില്‍ 14 നെതിരെ 16 ഗോള്‍ നേടിയാണ് മലപ്പുറം ജില്ല ഒന്നാമതെത്തിയത്. കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും കൊല്ലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 10 നെതിരെ 14 ഗോള്‍ നേടിയാണ് തൃശ്ശൂര്‍ ജില്ല ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും മലപ്പുറം ജില്ല മൂന്നാം സ്ഥാനവും നേടി.
പുത്തന്‍കുരിശ് എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 14 ടീമുകളും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 13 ടീമുകളും മല്‍സരത്തില്‍ പങ്കെടുത്തു.

date