Post Category
അത്‌ലറ്റിക്‌സ് രജിസ്‌ട്രേഷന് 14 കൗണ്ടറുകള്‍
സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്കായുള്ള രജിസ്‌ട്രേഷന് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയത് വിപുലമായ സൗകര്യങ്ങള്‍. ഓരോ ജില്ലയ്ക്കും ഒന്നു വീതം 14 കൗണ്ടറുകളാണ് ഇവിടെ ഒരുക്കിയത്. ഉച്ചയ്ക്ക് രണ്ടു മണിക്കാരംഭിച്ച രജിസ്‌ട്രേഷന്‍ വൈകുന്നേരം വരെ തുടര്‍ന്നു. 80 ശതമാനം അത്ലറ്റുകളും ബുധനാഴ്ച തന്നെ രജിസ്റ്റര്‍ ചെയ്തു. ബാക്കിയുള്ളവര്‍ക്കായി വ്യാഴാഴ്ച രാവിലെ 6 ന് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ വീണ്ടും പ്രവര്‍ത്തിക്കും. 2700 ഓളം വിദ്യാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി അത്‌ലറ്റിക്‌സ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്.
date
- Log in to post comments