Skip to main content

പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ്

       കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ നവംബർ 11 ന് രാവിലെ 11 ന് കാസർഗോഡ് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും. മാളവ സമുദായത്തെ ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി, വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ വിശ്വകർമ്മ ഫെഡറേഷൻ കാസർഗോഡ് ജില്ലാ സെക്രട്ടറി പി കെ വിജയൻ സമർപ്പിച്ച ഹർജി, കണയാൻ-കണിശ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അൻവിത കെ ആർ സമർപ്പിച്ച ഹർജി എന്നിവ സിറ്റിങ്ങിൽ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി ശശിധരൻ, മെമ്പർമാരായ സുബൈദാ ഇസ്ഹാക്ക്, ഡോ എ വി ജോർജ്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.

പി.എൻ.എക്‌സ്4994/2024

date