Skip to main content

അതിവേഗത്തില്‍ അച്ഛന്റെ വഴിയേ നിവേദ്

 

സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ സ്വര്‍ണം നേടിയ ജെ നിവേദ്കൃഷ്ണ അച്ഛന്റെ നേട്ടം ആവര്‍ത്തിക്കുകയായിരുന്നു. പാലക്കാട് ചിറ്റൂര്‍ ഗവ. എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ നിവേദ് 10.98 സെക്കന്റിലാണ് ഒന്നാമതെത്തിയത്. എറണാകുളം കളമശ്ശേരിയില്‍ നടന്ന 1997ലെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്ററിലും 200 മീറ്ററിലും നിവേദിന്റെ അച്ഛന്‍ എസ് ജ്യോതിപ്രകാശ് സ്വര്‍ണം നേടിയിരുന്നു. റെയില്‍വേ ജീവനക്കാരനാണ് ചിറ്റൂര്‍ സ്വദേശിയായ ജ്യോതിപ്രകാശ്. ലിസയാണ് അമ്മ. എറണാകുളം എന്‍എഡി കേന്ദ്രീയ വിദ്യാലയത്തിലാണ് നിവേദ് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കായികപരിശീലനത്തിനും മറ്റുമായി നിവേദും മാതാപിതാക്കളും ചിറ്റൂരിലേക്ക് താമസം മാറുകയായിരുന്നു. 200 മീറ്ററിലും നിവേദ് മത്സരിക്കുന്നുണ്ട്.

date