Skip to main content

ശിശുദിന റാലിയും സമ്മേളനവും നാളെ(14 ന്)

ആലപ്പുഴ: ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്‌റു ജന്മദിനത്തോട് അനുബന്ധിച്ച്ശിശുദിന റാലിയും സമ്മേളനവും 14 ന് നടക്കും. 2.30 ന് എസ്.ഡി. വി. മൈതാനത്ത് നിന്ന് ജാഥ ജില്ലാ കളക്ടർ അലക്‌സ് വർഗീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. ജില്ലാ പോലീസ് സൂപ്രണ്ട് എം.പി. മോഹനചന്ദ്രൻ സലൂട്ട് സ്വീകരിക്കും. കുട്ടികളുടെ പ്രധാനമന്ത്രി നിവേദ്യ ലാലും പ്രസിഡന്റ് ഷാരോൺ എസ്.ജോണും മറ്റ് ഭാരവാഹികളും തുറന്ന ജീപ്പിൽ അഭിവാദ്യം സ്വീകരിച്ച് കൊണ്ട് നേതൃത്വം നൽകും. ജാഥ മുല്ലക്കൽ ഇരുമ്പ് പാലം വഴി ജവഹർ ബാലഭവനിൽ എത്തിചേരുമ്പോൾ കുട്ടികളുടെ പ്രധാനമന്ത്രി നിവേദ്യ ലാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് ആരോൺ എസ്. ജോൺ അദ്ധ്യക്ഷത വഹിക്കും. എച്ച് സലാം. എം.എൽ.എ. ശിശുദിന സന്ദേശം നൽകും .പി.പി. ചിത്തരഞ്ജൻ എം.എൽ.എ ശിശുദിന സ്റ്റാംബ് പ്രകാശനം ചെയ്യും. ബാല അവകാശ കമ്മീഷൻ അംഗം അഡ്വ - ജലജ ചന്ദ്രൻ കുട്ടികളെ ആദരിക്കും.മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.കെ. ജയമ്മ സമ്മാനദാനം നിർവ്വഹിക്കും. വർണ്ണോത്സവ വിജയികൾക്ക് സമ്മാനം ദാനവും  ജവഹർ ബാലഭവനിൽ നടക്കും. 
 
 (പി.ആർ/എ.എൽ.പി./2312)

date