പ്രൊബേഷൻ ദിന പരിപാടിയുടെ ഉദ്ഘാടനം
സംസ്ഥാനതല പ്രൊബേഷൻദിന പരിപാടിയുടെ ഉദ്ഘാടനം നവംബർ 15ന് കേരള ലോ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ പ്രിയങ്ക ജി, സബ് ജഡ്ജ് എസ് ഷംനാദ്, സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം പ്രൊഫ. മിനി സുകുമാർ, കേരള ലോ അക്കാദമി ഡയറക്ടർ പ്രൊഫ. കെ.അനിൽകുമാർ, ഡിപ്പാർട്ട്മെന്റ് ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ചീഫ് വെൽഫെയർ ഓഫീസർ ലക്ഷ്മി കെ, സാമൂഹ്യനീതി വകുപ്പ് അഡീഷണൽ ഡയറക്ടർ ജലജ എസ് എന്നിവർ സംബന്ധിക്കും. തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.
കേരളത്തിന്റെ പ്രഥമ നിയമ മന്ത്രിയും പ്രഗൽഭനായ നിയമജഞനുമായിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ 15 എല്ലാ വർഷവും സർക്കാർ പ്രൊബേഷൻ ദിനം അഥവാ സാമൂഹ്യ പ്രതിരോധ ദിനമായി ആചരിച്ചു വരികയാണ്. പ്രൊബേഷൻ ഓഫ് ഒഫന്റേഴ്സ് ആക്ട്, 1958 പ്രകാരമുള്ള നല്ലനടപ്പ് സംവിധാനത്തെക്കുറിച്ചും, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ മാനസിക പരിവർത്തനവും സാമൂഹിക പുനരധവാസവും സംബന്ധിച്ചും സാമൂഹ്യ പ്രതിരോധ മേഖലയിൽ നടപ്പിലാക്കുന്ന സർക്കാർ പദ്ധതികളെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് പ്രൊബേഷൻ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
പി.എൻ.എക്‌സ്. 5083/2024
- Log in to post comments