Skip to main content

പി.ജി.മെഡിക്കൽ കോഴ്സ്:  ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024-25 അധ്യയന വർഷത്തെ പി.ജി.മെഡിക്കൽ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ താത്ക്കാലിക മെരിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. സാധുവായ രേഖകൾ സമർപ്പിക്കാത്തതിനാൽ ഏതാനും അപേക്ഷകരുടെ റാങ്ക്/കാറ്റഗറി തടഞ്ഞുവച്ചിട്ടുണ്ട്. അപ്‌ലോഡ്‌ ചെയ്ത രേഖകളിലെ അപാകതകൾ പരിഹരിക്കാൻ  നവംബർ 16, 12 pm വരെ വെബ്‌സൈറ്റിൽ അവസരം ഉണ്ട്. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.inഫോൺ: 0471 2525300

പി.എൻ.എക്സ്. 5091/2024

date