Post Category
കര്‍ഷകദിനത്തോടനുബന്ധിച്ചുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു
കൃഷിവകുപ്പിലെ വിജ്ഞാന വ്യാപനത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയതിന് ജില്ലയിലെ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ കെ.എന്‍.ശോശാമ്മ, സുജ ജോര്‍ജ് എന്നിവര്‍ക്ക് കര്‍ഷകദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കാര്‍ഷിക വികസന സമിതിയോഗത്തില്‍ വിതരണം ചെയ്തു. നെല്ലുമായി ബന്ധപ്പെട്ട വിജ്ഞാന വ്യാപനത്തിനാണ് കെ.എന്‍.ശോശാമ്മയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. പച്ചക്കറിയുമായി ബന്ധപ്പെട്ട വിജ്ഞാന വ്യാപനത്തിനാണ് സുജ ജോര്‍ജിന് അവാര്‍ഡ് നല്‍കിയത്.
(പിഎന്‍പി 3306/18)
date
- Log in to post comments