മഞ്ഞപ്പിത്തം: പ്രതിരോധം കർശനമാക്കി ആരോഗ്യവകുപ്പ്
സോപ്പ് ഉപയോഗിച്ച് കൈ കഴുകുക
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
ജില്ലയിൽ മഞ്ഞപ്പിത്ത രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
മഞ്ഞപ്പിത്തരോഗബാധ (ഹെപ്പറ്റൈറ്റിസ് എ) റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തി ന്റെയും ശീതളപാനീയ ങ്ങളുടെയും ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തിൽ ശുദ്ധമല്ലാത്ത വെളളത്തിൽ നിർമ്മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.
ജില്ലയിൽ ഈ വർഷം ഇതുവരെ സംശയാസ്പദമായ 722 ഹെപ്പറ്റൈറ്റിസ് എ(മഞ്ഞപ്പിത്തം) കേസുകളും സ്ഥിരീകരിച്ച 563 കേസുകളും 8 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ശ്രീമൂലനഗരം, മലയാറ്റൂർ, പായിപ്ര, കിഴക്കമ്പലം, മട്ടാഞ്ചേരി, നെല്ലിക്കുഴി, കോതമംഗലം, നെടുമ്പാശ്ശേരി, കളമശ്ശേരി, വേങ്ങൂർ, ആവോലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജില്ലയിൽ മഞ്ഞപ്പിത്തരോഗം കൂടുതൽ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ മലിനമായ വെള്ളത്തിന്റെ ഉപഭോഗം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും തിളപ്പിക്കാത്ത വെള്ളത്തി ൽ തയ്യാറാക്കുന്ന വെൽക്കം ഡ്രിങ്കുകൾ നൽ കു ന്നത്, ചൂട് വെള്ളത്തോടൊപ്പം പച്ച വെള്ളം ചേർത്ത് കുടിവെള്ളം നൽകുന്നത് എന്നിവ രോഗം കൂടുന്നതിന് കാരണമാകുന്നുണ്ട്.
മഞ്ഞപ്പിത്തരോഗം പടർന്നു പിടിക്കാതിരിക്കാൻ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കുവാൻ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
എന്താണ് മഞ്ഞപ്പിത്തം?
കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ്). മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു.
ശരീരത്തിൽ വൈറസ് പ്രവർത്തിക്കുന്നത് മൂലം കരളിലെ കോശങ്ങൾ നശിക്കുകയും കരളിന്റെ പ്രവർത്തനം തകരാറിലാവുകയും ചെയ്യുന്നു ഇതിനാൽ മഞ്ഞ നിറത്തിലുള്ള ബിലിറൂബിന്റെ അംശം രക്തത്തിൽ കൂടുകയും മഞ്ഞപ്പിത്തത്തിലേക്കു നയിക്കുകയും ചെയ്യുന്നു.
ഹെപ്പറ്റൈറ്റിസ്-എ, ഇ വൈറസ് ബാധ മലിനമായതോ അല്ലെങ്കിൽ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പർക്കം എന്നിവ വഴി വളരെ വേഗം പകരുന്നു. രോഗബാധിതനായ ഒരാൾ കുടുംബാംഗങ്ങൾക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പർക്കം പുല ർത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവർ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. മലിനമായ കൈകളിലൂടെയും മറ്റും രോഗാണുക്കൾ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതു വഴി രോഗം പകരുന്നു. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.
പ്രതിരോധ മാർഗങ്ങൾ
•തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂടികലർത്തി ഉപയോഗിക്കരുത്.
പുറത്തുപോകുമ്പോൾ എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കരുതുക.
• ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവും പുറത്തുപോയി വന്നതിനു ശേഷവും കൈക ൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
• കിണറിന് ചുറ്റുമുള്ള പരിസരങ്ങളിൽ വൃത്തിഹീനമായ രീതിയി ൽ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക.
കൃത്യമായ ഇടവേളകളിൽ ആരോഗ്യപ്രവര്‍ത്തകരുടെ നിർദ്ദേശമനുസരിച്ചു കിണ ർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളി ൽ കുടിവെള്ള സ്രോതസ്സുക ൾ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക. ഇത്തരത്തിൽ അണുവിമുക്തമായ ശുദ്ധമായ വെള്ളം മാത്രം പാകം ചെയ്യുവാനും പാത്രങ്ങൾ കഴുകുന്നതിനും ഉപയോഗിക്കുക.
• വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക.
• പഴവർഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.
• ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക.
• തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം ചെയ്യാതിരിക്കുക.
• കുഞ്ഞുങ്ങളുടെ വിസർജ്ജ്യങ്ങൾ സുരക്ഷിതമായി ശൗച്യാലയത്തിലൂടെ മാത്രം നീക്കം ചെയ്യുക.
• വീട്ടു പരിസരത്ത് മാലിന്യം കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.
.രോഗബാധയുള്ള പ്രദേശങ്ങളി ൽ സ്‌കൂളുകളിലും കോളേജുകളിലും ജോലിസ്ഥലങ്ങളിലും മറ്റും ഭക്ഷണവും കുടിവെള്ളവും പങ്കുവച്ച് കഴിക്കുന്നത് ഒഴിവാക്കുക. ഉത്സവങ്ങ ൾ, ആഘോഷങ്ങ ൾ തുടങ്ങിയ സന്ദ ർഭങ്ങളി ൽ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചുള്ള ഐസ് മാത്രം ശീതളപാനീയങ്ങളി ൽ ഉപയോഗിക്കുക.
രോഗബാധിതർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഉണ്ടാകുമ്പോഴും പൊതുഇടങ്ങ ൾ സന്ദ ർശി ക്കുന്നതും രോഗവ്യാപനത്തിനു കാരണമാകാം.
രോഗിക ൾ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
ജീവിതശൈലീരോഗങ്ങളുള്ളവർ , പ്രായമായവ ർ , ഗർഭിണികൾ , ഗുരുതരരോഗബാധിതർ തുടങ്ങിയവരി ൽ കരളിന്റെ പ്രവർത്തനം തകരാറിലായി രോഗം ഗുരുതരമാകാ ൻ സാധ്യതയുഉള്ളതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തി ൽ നിന്നും കൃത്യമായ ചികിത്സ കാലതാമസം കൂടാതെതന്നെ തേടുക. ഇവർ കഴിവതും പൊതുഇടങ്ങൾ സന്ദ ർശി ക്കുന്നതും കൂടുതൽ ജനസമ്പർക്കം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്.
പുറത്തുപോകുന്ന സന്ദർഭങ്ങളിൽ വെള്ളവും ഭക്ഷണവും ഒപ്പം കരുതുകയും പുറത്തുനിന്നുമുളള ആഹാരവും ശീതളപാനീയങ്ങളും കഴിക്കുന്നത് കഴിവതും ഒഴിവാക്കുവാനും ശ്രദ്ധിക്കുക.
മഞ്ഞപ്പിത്തം മൂലമുള്ള പനി മാറുന്നതിനായി ഡോക്ടറുടെ നിർദേശം ഇല്ലാതെ ഗുളികകൾ കഴിക്കാതിരിക്കുക.സർക്കാർ അംഗീകാരം ഇല്ലാത്ത ഒറ്റമൂലി ചികിത്സ കേന്ദ്രങ്ങളിൽ നിന്നും ചികിത്സ സ്വീകരിക്കാതിരിക്കുക. ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ചികിത്സ തേടുക .സ്വയം ചികിത്സ അരുത് .പരിശോധനയും ചികിത്സയും എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാണ്.
- Log in to post comments