Skip to main content

ക്ഷീരകര്‍ഷക സംഗമം

   പെരുമ്പടപ്പ് ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം.ആറ്റുണ്ണി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് സുബൈദ അധ്യക്ഷത വഹിച്ചു.  വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് പ്രേമജ സുധീര്‍, അഡ്വ.എം.ബി.ഫൈസല്‍ ,ഷമീറ എളയേടത്ത്, ഇ.വി അനിതാ ദിനേശന്‍ , ശോഭന, ഇ.ആര്‍.ലിജേഷ്, ടി.പി.ഉസ്മാന്‍, സി.എ.പുഷ്പ രാജന്‍ എന്നിവര്‍ സംസാരിച്ചു.  പരിപാടിയോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ഫോഡര്‍ എക്‌സിബിഷന്‍ എന്നിവ സംഘടിപ്പിച്ചു. ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകരെ  ആദരിച്ചു. മഞ്ചേരി ക്ഷീരവികാസന ഓഫീസര്‍ സജിനി ക്ലാസ്സെടുത്തു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റാഫി പോള്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ഷീബ ഖമര്‍ , പെരുമ്പടപ്പ് ക്ഷീരവികസന ഓഫീസര്‍ പ്രഭ.എസ് , ഡിഎഫ്‌ഐ ഷാജിത് എന്നിവര്‍ പങ്കെടുത്തു.

 

date