Skip to main content

കേരളോത്സവം; കലാമത്സരങ്ങള്‍ ഡിസംബറിലേക്ക് മാറ്റി

ജില്ലാ കേരളോത്സവത്തിന്റെ  കലാമത്സരങ്ങള്‍ ഡിസംബര്‍ 3,4 തീയതികളില്‍ നടക്കും. നവംബര്‍ 25,26 തീയതികളില്‍ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഘോഷയാത്ര ഡിസംബര്‍ രണ്ടിന് നടക്കും. മത്സരങ്ങളുടെ ഇനങ്ങളും വേദികളും മുന്‍ നിശ്ചയിച്ചത് പോലെ നടക്കും. പിഎസ് സി പരീക്ഷ നടക്കുന്നതിനാലാണ് തീയതി മാറ്റിയത്.
 കേരളോത്സവം സംഘാടക സമിതിയുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ജില്ലാ പഞ്ചായത്ത് അംഗം ഇസ്മായില്‍ മൂത്തേടം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

 

date