ഹരിത വിദ്യാലയ പ്രഖ്യാപനവും ഹരിതോത്സവം ഉദ്ഘാടനവും നാളെ (25)*
ജില്ലാ ഹരിത മിഷൻ്റെ ആഭിമുഖ്യത്തിൽ ഹരിത വിദ്യാലയ പ്രഖ്യാപനവും ഹരിതോത്സവം ഉദ്ഘാടനവും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നാളെ ( നവംബർ 25) രാവിലെ 9.30 ന് വെണ്ണല ഗവൺമെൻ്റ് എൽ പി സ് സ്കൂളിൽ നിർവഹിക്കും. ഉപജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ പ്രതിഭകളെ ചടങ്ങിൽ അനുമോദിക്കും.
സ്കൂളിലെ പച്ചക്കറിത്തോപ്പിലെ ഈ വർഷത്തെ രണ്ടാം ഘട്ട നടീൽ ഉത്സവവും,
സ്കൂൾ പി ടി എ നടത്തിവരുന്ന വിദ്യാലയ പച്ചക്കറി കൃഷി പദ്ധതി ഭവനങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കു കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ജീവനക്കാർക്കും പച്ചക്കറിത്തൈകൾ വിതരണം ചെയ്തും തുടക്കമിടും.
ചടങ്ങിൽ വെണ്ണല ഡിവിഷൻ കൗൺസിലർ കെ ബി ഹർഷൻ അധ്യക്ഷനാവും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എ ശ്രീജിത്ത് മുഖ്യാതിഥിയാകും. ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments