Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് ഹാരിസണ്‍സ് തൊഴിലാളികളുടെ കൈത്താങ്ങ്

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കുമ്പഴ എസ്റ്റേറ്റിലെ തൊഴിലാളികളും ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ച 3,64,200 രൂപ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സീനിയര്‍ മാനേജര്‍ അനൂപ് ത്യാഗരാജന്‍, ഡെപ്യൂട്ടി പേഴ്‌സണല്‍ മാനേജര്‍ ബിജോ വെട്ടം, ജീവനക്കാരായ പി.സി സുധീര്‍, സാബു എബ്രഹാം, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ വി.ആര്‍ ഷാജി, ബിജുമോന്‍, ദിവാകരന്‍, സാബു, സുരേഷ്ബാബു എന്നിവര്‍ ചേര്‍ന്ന് കൈമാറി.

        (പിഎന്‍പി 3331/18)

date