Skip to main content

സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ - 2025 ന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ വിവിധ നിയോജകണ്ഡലങ്ങളിലെ (പാലക്കാട് മണ്ഡലം ഒഴികെ) കരട് വോട്ടര്‍ പട്ടിക ഒക്ടോബര്‍ 29 ന് പ്രസിദ്ധീകരിച്ചിട്ടുള്ളതാണെന്നും  വോട്ടര്‍ പട്ടികയുടെ പകര്‍പ്പ്  കൈപ്പറ്റാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ബന്ധപ്പെട്ട താലൂക്ക്  ഓഫീസിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്നും കൈപ്പറ്റണമെന്നും ഡെപ്യൂട്ടി കളക്ടര്‍ (ഇലക്‍ഷന്‍) അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ ഘടകത്തില്‍ നിന്നുള്ള കത്ത് സഹിതം എത്തിയാണ് പട്ടികയുടെ പകര്‍പ്പ് കൈപ്പറ്റേണ്ടത്. പാലക്കാട് നിയോജക മണ്ഡലത്തിലെ കരട് വോട്ടര്‍ പട്ടിക നവംബര്‍ 30 ന് പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച വോട്ടര്‍ പട്ടിക നിരീക്ഷകനെ (ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍) 9188 905 362 എന്ന മൊബൈല്‍ നമ്പറില്‍ നേരിട്ട് അറിയിക്കാവുന്നതാണെന്നും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

date