Skip to main content

ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഇന്ന്(30) കെല്‍ട്രോണ്‍ സന്ദര്‍ശിക്കും

കേരളത്തിലെ മുന്‍നിര പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അരൂരില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിന്റെ ബഹിരാകാശ ഇലക്ട്രോണിക്‌സ് ഉല്‍പന്ന നിര്‍മ്മാണശാല നവംബര്‍ 30 ന് ശനിയാഴ്ച ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് സന്ദര്‍ശിക്കും. തുടര്‍ന്ന് വ്യവസായ വാണിജ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹാനിഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബഹിരാകാശ ഇലക്ട്രോണിക്‌സ് മേഖലയിലെ ഉല്‍പന്നങ്ങളുടെ കൈമാറ്റ ചടങ്ങുകള്‍ നടക്കും.
ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍ കെ.വി. എല്‍.പി.എസ്.സി. അസോസിയേറ്റ് ഡയറക്ടര്‍ ആര്‍. ഹട്ടന് പദ്ധതി കൈമാറും. ചടങ്ങില്‍ കെല്‍ട്രോണ്‍ ചെയര്‍മാന്‍ എന്‍. നാരായണമൂര്‍ത്തി കെല്‍ട്രോണ്‍ എം.ഡി. ശ്രീകുമാര്‍ നായര്‍, എല്‍.പി.എസ്.സി. ഡയറക്ടര്‍ ഡോ. വി. നാരായണന്‍, കെല്‍ട്രോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹേമചന്ദ്രന്‍, കെല്‍ട്രോണ്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ ഡോ. എസ്. വിജയന്‍ പിള്ള, മറ്റ് സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. 
(പി.ആര്‍./എ.എല്‍.പി./2518)

date