Post Category
ഇടുക്കി സിവിൽ സ്റ്റേഷനിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി
ഇടുക്കി സിവിൽ സ്റ്റേഷനിലേക്കുള്ള വാഹനങ്ങൾ ഇലക്ഷൻ വിഭാഗം കെട്ടിടത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള ഗേറ്റ് (ഗേറ്റ് നമ്പർ- 1) ലൂടെ പ്രവേശിക്കുന്നതിനും, സിവിൽ സ്റ്റേഷൻ മെയിൽ ഗേറ്റ് (ഗേറ്റ് നമ്പർ- 2) വാഹനങ്ങൾപുറത്തേക്ക് പോകുന്നതിനും മാത്രമായി ഗതാഗതം വൺവേ സംവിധാനത്തിൽ ക്രമീകരിച്ചുകൊണ്ട് ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഉത്തരവിട്ടു. ഗതാഗത ക്രമീകരണങ്ങൾ സംബന്ധിച്ച ദിശാസൂചകങ്ങളും ബോർഡുകളും സ്ഥാപിയ്ക്കുന്നതിലേക്കായി ഹുസൂർ ശിരസ്തദാർ നെയും, ഗതാഗത ക്രമീകരങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്തുന്നതിന് സർജൻ്റിനേയും പോലീസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.
date
- Log in to post comments