Post Category
റെയിൽവേ സ്റ്റേഷനിലെ പേപ്പട്ടി ആക്രമണം: അടിയന്തിര യോഗം ചെർന്നു ജില്ലയിൽ പേവിഷ വാക്‌സിൻ ലഭ്യത ഉറപ്പുവരുത്തി: ഡിഎംഒ
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ആക്രമിച്ച പട്ടിക്ക് പേവിഷ ബാധ സ്ഥിരീകരിച്ച സംഭവത്തെ തുടർന്ന് ജില്ലാ ആരോഗ്യ വകുപ്പിലെ പ്രോഗ്രാം ഓഫീസർമാരുടെ അടിയന്തിര യോഗം ഡിഎംഒ ഡോ. പിയുഷ് എം നമ്പൂതിരിപ്പാട് വിളിച്ചു ചേർത്തു. പേവിഷ വാക്‌സിന്റെ ലഭ്യത ജില്ലയിലെ പ്രധാന ആശുപത്രികളിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. സ്റ്റോക്കുകൾ ബന്ധപ്പെട്ട ആശുപത്രികൾ യഥാസമയം കൃത്യമായി ജില്ലാ മെഡിക്കൽ ഓഫീസിനെ അറിയിക്കാൻ നിർദേശിച്ചു.വിവിധ വകുപ്പുകളുമായി സംയുക്ത യോഗം ചേരാനും തുടർനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ വകുപ്പുകളുമായി ചേർന്നു പേ വിഷ ബാധക്കെതിരെയുള്ള പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കും.
date
- Log in to post comments