Skip to main content

ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതി; ജില്ലാ സമ്മിറ്റ് ഇന്ന്

ജീവതശൈലീ രോഗങ്ങള്‍ക്കെതിരെ സംസ്ഥാന ആരോഗ്യ വകുപ്പും ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും സംയുക്തമായിനടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഇന്ന് (നവംബര്‍ 29) മലപ്പുറം ഗവ. കോളേജില്‍ ജില്ലാ സമ്മിറ്റ് നടത്തും. ബോധവത്കരണത്തിന്റെ ഭാഗമായി അധ്യാപകര്‍ക്കും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍പരിപാടിയായാണ് ഇന്ന് സമ്മിറ്റ് നടത്തുന്നത്. ജീവത ശൈലീ രോഗം സംബന്ധിച്ച സര്‍വെ റിപ്പോര്‍ട്ടും പരിപാടിയില്‍ അവതരിപ്പിക്കും.
പരിപാടിയുടെ ഉദ്ഘാടനം പി ഉബൈദുള്ള എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഡി.എംഒ ഡോ. സക്കീന മുഖ്യ പ്രഭാഷണം നടത്തും.

 

date